Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ശ്രീനഗര്‍

March 26, 2020, 10:51 am

കൊറോണ; രാജ്യത്ത് മരണസംഖ്യ 13 ആയി

Janayugom Online

രാജ്യത്ത് കൊറോണ വൈറസിനെ തുടർന്ന് രണ്ടു മരണം കൂടി. മഹാരാഷ്ട്രയിലും ജമ്മുകാശ്മീരിലുമാണ് ഒരോ മരണം റിപ്പോർട്ട് ചെയ്തത്. ജമ്മുകശ്മീരിലെ ആദ്യ മരണമാണിത്. ജമ്മുകശ്മീരിലെ ഹൈദർപൂര സ്വദേശിയായ 65 കാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് മറ്റൊരാള്‍ മരിച്ചത്.ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 13 ആയി. രോഗബാധിതരുടെ എണ്ണം 608 ആകുകയും ചെയ്തിട്ടുണ്ട്.

ജമ്മുകശ്മീർ സ്വദേശി ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മതപ്രബോധകനായി യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം മുൻപാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി ബന്ധം പുലർത്തിയ നാല് പേർക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രാവിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായും അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ താനെയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രോഗം ബാധിതരുടെ എണ്ണം 130 ലേക്കെത്തിയിട്ടുണ്ട്. കേരളത്തില്‍ 112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ENGLISH SUMMARY: Coro­na death in India increas­es to 13

YOU MAY ALSO LIKE THIS VIDEO