രാജ്യത്ത് കൊറോണ വ്യാപനം നിയന്ത്രിതമെന്ന കേന്ദ്ര സർക്കാരിന്റേയും ഐസിഎംആറിന്റേയും വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കുന്ന വിധത്തിൽ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം പ്രതിദിനം ഗണ്യമായി വർധിക്കുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ 46,711 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 1,581 ആയി ഉയർന്നു.
രോഗികളുടെ എണ്ണത്തിലും മരണത്തിലും ഉണ്ടാകുന്ന വർധന മോഡി സർക്കാർ പ്രഖ്യാപിച്ച 40 ദിവസത്തെ ലോക്ഡൗണിന്റെ സാധുതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 മുതൽ മെയ് അഞ്ച് വരെയുള്ള കാലയളവിൽ ശരാശരി 1,000 പേർക്കാണ് ദിനംപ്രതി രോഗം സ്ഥിരീകരിച്ചത്. എന്നാൽ രണ്ടാം ഘട്ട ലോക്ഡൗണിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് മടങ്ങായി വർധിച്ചു. മാർച്ച് 25ന് 606 രോഗികളാണ് രാജ്യത്തുണ്ടായിരുന്നത്. മെയ് മൂന്ന് ആയപ്പോൾ ഇത് 39,980 ആയി വർധിച്ചു. ലോക്ഡൗൺ കാലത്ത് ശരാശരി ഒരു ദിവസം 1,099 പുതിയ കേസുകളാണ് ഉണ്ടാകുന്നത്.
മെയ് ഒന്നിന് ശേഷം ദിനംപ്രതി 2,000 കേസുകളാണ് വർധിക്കുന്നത്. ഏപ്രിൽ 19 മുതൽ 30 വരെ ഓരോ ദിവസവും 1,000 മുതൽ 2,000 കേസുകൾ വരെയാണ് പുതുതായി ഉണ്ടാകുന്നത്. രണ്ടാംഘട്ട ലോക്ഡൗണിൽ ( ഏപ്രിൽ 15 മുതൽ മെയ് 3) പ്രതിദിനം ശരാശരി 1,574 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ഇത് 469 ആയിരുന്നു. ലോക്ഡൗണിന് മുമ്പ് ( മാർച്ച് 24വരെ) ദിവസേനയുള്ള ശരാശരി കേവലം 9.4 ശതമാനമായിരുന്നു. രോഗ വ്യാപനത്തിന്റെ തോതും ഗണ്യമായി വർധിക്കുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച് ഏപ്രിൽ 14 ആയപ്പോഴാണ് രോഗികളുടെ എണ്ണം ആദ്യ പതിനായിരത്തിൽ എത്തിയത്. പിന്നീട് അടുത്ത ഒമ്പത് ദിവസം കൊണ്ട് വീണ്ടും 10,000 കൂടി വർധിച്ചു. അടുത്ത ആറ് ദിവസം കൊണ്ട് 30,000 ആയി.
അടുത്ത അഞ്ച് ദിവസം കൊണ്ട് 40,000 ആയി ഉയർന്നു. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം പ്രതിദിനം രോഗം ഭേദമാകുന്നവരുടെ എണ്ണം 312 ആണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തിന് മുകളിലും. മൊത്തം കൊറോണ രോഗികളുടെ എണ്ണത്തിൽ 60 ശതമാനവും രാജ്യത്തെ പ്രധാനപ്പെട്ട 12 നഗരങ്ങളിൽ നിന്നാണ്. 9,123 കേസുകൾ രേഖപ്പെടുത്തിയ മുംബൈയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഡൽഹി, അഹമ്മദാബാദ്, ചെന്നൈ, ഇൻഡോർ, എന്നീ നഗരങ്ങളാണ് പട്ടികയുടെ അടുത്ത സ്ഥാനങ്ങളിൽ തുടരുന്നത്.
ENGLISH SUMMARY; Corona Dissemination: The Arguments of the Center The figures are baseless
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.