March 23, 2023 Thursday

അതീവ ജാഗ്രത: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 107 ആയി

Janayugom Webdesk
March 15, 2020 6:09 pm

രാജ്യത്ത് അതീവ ജാഗ്രത. കോവിഡ് ബാധിതരുടെ എണ്ണം 107 ആയി. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ഈ മാസം 31 വരെ വിനോദ പരിപാടികൾ അടക്കമുള്ളവയുടെ ഷൂട്ടിംഗ് നിർത്തി വെയ്ക്കാൻ ഇന്ത്യൻ ഫിലിം ആൻഡ് ടി വി ഡയറക്ടേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. കുടാതെ ഗുജറാത്തിൽ സ്കൂളുകൾ, കോളേജുകൾ, സിനിമാ തിയറ്ററുകൾ, മാളുകൾ എന്നിവയെല്ലാം മാർച്ച് 31 വരെ അടച്ചു. പൊതു സ്ഥലത്ത് തുപ്പിയാൽ 500 രൂപ പിഴ കർശനമായി നടപ്പാക്കുമെന്നും ഗുജറാത്ത് സർക്കാർ.

കൊവിഡ് ചർച്ച ചെയ്യാൻ സാർക് രാഷ്ട്രത്തലവന്മാർ യോഗം ചേരുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ യോഗത്തിൽ പങ്കെടുക്കുന്നില്ല. പാകിസ്ഥാൻ ഒഴികെ എല്ലാ രാജ്യങ്ങളിലെയും രാഷ്ട്രതലവൻമാർ പങ്കെടുക്കുന്നുണ്ട്.

Eng­lish sum­ma­ry: coro­na effect 107 peo­ple in india

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.