Web Desk

കോട്ടയം

March 12, 2020, 2:57 pm

കോട്ടയം മീനടത്ത് കൊറോണയെന്ന് വ്യാജ സന്ദേശം; പാമ്പാടി സ്വദേശി കസ്റ്റഡിയിൽ

Janayugom Online

കോട്ടയത്തെ മീനടം മേഖലയിൽ കൊറോണ വൈറസ് എന്ന് പ്രചരിക്കുന്നത് വ്യാജ സന്ദേശം. പ്രദേശത്ത് വൈറസ് ബാധിച്ചെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം നൽകിയ പാമ്പാടി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ കലക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇതെ തുടർന്ന് പാമ്പാടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് എട്ട് വരെ ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് വ്യാഴാഴ്ച പുറത്തിറക്കിയത്. ഈ തീയതികളില്‍ നിശ്ചിത സമയങ്ങളില്‍ അതത് സ്ഥലങ്ങളിലുണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിങ് പരിശോധനകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇവര്‍ 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തിയ്യതിയും സ്ഥലവും

രണ്ടാമത്തെ ആള്‍ സഞ്ചരിച്ച തിയ്യതിയും സ്ഥലവും


Eng­lish Sum­ma­ry; Coro­na Fake message

YOU MAY ALSO LIKE THIS VIDEO