കൊറോണ ഭീഷണി വിട്ടുമാറാതെ ചൈന. ഇന്നലെ 38 പേർ കൂടി മരണത്തിന് കീഴടങ്ങി. ചൈനയിൽ മാത്രം കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 170 ആയി. ടിബറ്റിലും കൊറോണ ബാധിച്ച് ഒരാൾ മരിച്ചു. 1700 പേർക്കു കൂടി രോഗം സ്ഥിരികരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായിരത്തി എഴുനൂറു കടന്നു.
കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നാണ് അമേരിക്ക പൗരന്മാരെ ഒഴിപ്പിച്ചത്. വൈറസ് ബാധ സ്ഥിരികരിക്കാത്ത രാജ്യങ്ങളും വലിയ മുൻകരുതലുകൾ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന ആവിശ്യപ്പെട്ടു. ചൈനയിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ നീളുകയാണ്. ഒഴിപ്പിക്കലിനു പോകുന്നവര്‍ക്ക് സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്ന ആവശ്യവുമായി പൈലറ്റ്സ് യൂണിയനും രംഗത്തെത്തി.
ഇതിനിടെ ഗൂഗിള്‍ ചൈനയിലെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടി. ഹോംങ്കോംങിലേയും തായ്വാനിലേയും ഓഫീസുകളും ഇതിനൊപ്പം അടച്ചിട്ടുണ്ട്. കൊറോണവൈറസ് ചൈനയുടെ സാമ്പത്തിക മേഖലയേയും ബാധിക്കുന്നതിന്റെ സൂചനയാണിത്. മക് ഡൊണാള്‍ഡിന്റേതടക്കമുള്ള നിരവധി റെസ്റ്റോറന്റുകളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്.
വൈറസ് ബാധ ചൈനയില്‍ മാത്രമാണ് നിയന്ത്രാണീതമായി തുടരുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കുന്നത്. അതിനിടെ വുഹാനില്‍ പോയി ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പേക്കണ്ടി വന്നാല്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്ന ആവശ്യവുമായി ഓള് ഇന്ത്യ പൈലറ്റ്സ് യൂണിയന് രംഗത്തെത്തി. രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വേണ്ട സുരക്ഷയൊരുക്കണം.
ഇതാവശ്യപ്പെട്ട് എയര്‍ ഇന്ത്യ തലവന്‍ അഷ്വാനി ലോഹനിക്ക് പൈലറ്റ്സ് യൂണിയന് കത്തയച്ചു. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വുഹാനില്‍ കുടുങ്ങിക്കിടന്നവരെ തിരികെയെത്തിക്കുന്നതിന് ചൈനയുടെ അനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് കൊറോണ സംശയത്തോടെ 806 പേര് നിരീക്ഷണത്തിലാണ്. പുതിയതായി 173 പേരെയാണ് നിരീക്ഷണത്തിലാക്കിയത്.
English summary: corona fear increase
YOU MAY ALSO LIKE THIS VIDEO