ചൈനയ്ക്ക് പുറത്ത് ഏറ്റവും ഗുരുതരമായ രീതിയില്‍ കൊറോണ പടരുന്ന ഇറാനില്‍ നിന്നും ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകള്‍. ഇറാന്‍ വൈസ് പ്രസിഡന്റ് മസൗബേ എബ്‌റ്റേക്കറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ഗുരുതരമല്ലെന്നും വൈസ് പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണു റിപ്പോര്‍ട്ടുകള്‍.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 26 പേര്‍ മരിച്ച ഇറാനിലാണ്. 106 ആളുകള്‍ക്ക് പുതിയതായി വൈറസ് ബാധ കണ്ടെത്തിയെന്നാണ് വിവരം. ഇറാനിലെ ആരോഗ്യ സഹമന്ത്രി ഇറാജ് ഹാരിര്‍ഷിക്കും വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സ്ഥിരീകരണമായിട്ടില്ല. ഗള്‍ഫ് രാജ്യങ്ങള്‍ എല്ലാം ഇറാനിലേക്കുള്ള പാതയും അതിര്‍ത്തിയും അടച്ചിട്ടിരിക്കുകയാണ്.
English summary: Corona for vice president of Iran
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.