കണ്ണൂർ ജില്ലയിൽ ഒരു സ്ത്രീ ഉൾപ്പെടെ 11 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയം പൊയിൽ, മൂര്യാട് സ്വദേശികളായ രണ്ട് പേർക്ക് വീതവും, ചമ്പാട്, പയ്യന്നൂർ, കതിരൂർ, പൊന്ന്യം വെസ്റ്റ്, ചൊക്ലി, ഉളിയിൽ, പാനൂർ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒരാൾ ബഹ്റൈനിൽ നിന്നും ബാക്കിയുള്ളവർ ദുബൈയിൽ നിന്നുമാണ് ജില്ലയിലെത്തിയത്. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 46 ആയി. ഇവരിൽ മൂന്നു പേർ തുടർ പരിശോധനകള്‍ നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു. മാർച്ച് 16നാണ് ചൊക്ലി സ്വദേശിയായ 33 കാരന് കരിപ്പൂരിലെത്തിയത്. മാർച്ച് 17ന് 58 വയസ്സുള്ള പാനൂർ സ്വദേശിനി, 24 കാരനായ ഉളിയിൽ സ്വദേശി എന്നിവർ കരിപ്പൂരിലെത്തി.
34 കാരനായ പയ്യന്നൂർ സ്വദേശി ബഹ്റൈനിൽ നിന്ന് കരിപ്പൂരിലെത്തിയത് മാർച്ച് 18നാണ്. 30 കാരനായ കോട്ടയം പൊയിൽ സ്വദേശി മാർച്ച് 19നാണ് തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയത്. മാർച്ച് 22ന് 38 കാരനായ ചമ്പാട് സ്വദേശി, 45 കാരനായ കതിരൂർ സ്വദേശി, 50 കാരനായ പൊന്ന്യം വെസ്റ്റ് സ്വദേശി എന്നിവർ കരിപ്പൂരിലും 22 വയസ്സുള്ള കോട്ടയംപൊയിൽ സ്വദേശി തിരുവനന്തപുരത്തും 25ഉം 30ഉം വയസ്സ് പ്രായമുള്ള മൂര്യാട് സ്വദേശികൾ ബെംഗളൂരുവിലും വിമാനമിറങ്ങി.
ഇവരിൽ പയ്യന്നൂർ, ഉളിയിൽ സ്വദേശികൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇവരിൽ നാലു പേർ നിലവിൽ ആശുപത്രിയിലും ബാക്കിയുള്ളവർ വീട്ടിലും നിരീക്ഷണത്തിൽ കഴിയുന്നത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.