Web Desk

ന്യൂഡൽഹി

February 14, 2020, 10:43 pm

ജപ്പാനിൽ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ

Janayugom Online

ജപ്പാനിലെ യൊകൊഹമ തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ സ്ഥിരീകരിച്ചു. ടോക്കിയോയിലെ ഇന്ത്യൻ എംബസിയാണ്​ ഇക്കാര്യം അറിയിച്ചത്​. കൊറോണ സ്ഥിരീകരിച്ച മൂന്ന്​ പേരുമായും ബന്ധപ്പെട്ടുവെന്നും ഇവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നും എംബസി അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചത്​ മൂലം ഡയമണ്ട്​ പ്രിൻസസ് എന്ന കപ്പൽ ഈ മാസം മൂന്നുമുതൽ തീരത്ത് പിടിച്ചിട്ടിരിക്കുകയാണ്. 3700 യാത്രക്കാരുള്ള കപ്പലിലെ 220 പേർക്ക്​ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്​. 138 ഇന്ത്യക്കാരാണ്​ കപ്പലിലുള്ളത്​. അതേസമയം രാജ്യത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചൈനയ്ക്ക് പുറമെ ദക്ഷിണ കൊറിയ, തായ്‌ലാൻഡ്, സിംഗപൂർ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കും വിമാനത്താവളങ്ങളിൽ തെ­ർമൽ സ്ക്രീനിങ് നിർബന്ധമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് പുതിയ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2288 പേരാണ് നിരീക്ഷണത്തിലുള്ളത്.

ENGLISH SUMMARY: Coro­na iden­ti­fied in the 3rd per­son in Japan

YOU MAY ALSO LIKE THIS VIDEO