കര്‍ണാടകയില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന അമേരിക്കയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ കര്‍ണാടകയില്‍ രോഗ ബാധിതരുടെ എണ്ണം 14 ആയി. ബെംഗളൂരു നഗരത്തില്‍ മാത്രം 11 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് കര്‍ണാടകം നിര്‍ബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തി. വിദേശത്തുനിന്ന് എത്തുന്നവര്‍ വീടുകളിലേക്ക് പോകാതെ വിമാനത്താവളത്തിനടുത്തുളള ആശുപത്രികളിലും ഹോട്ടലുകളിലും നിരീക്ഷണത്തില്‍ കഴിയണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.