കൊറോണയുടെ മരുന്ന് വികസിപ്പിക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ ഉദ്യമത്തിൽ ഇന്ത്യയും പങ്കാളിയാകും. ഐസിഎംആർ എപ്പിഡെമിയോളജിസ്റ്റ് വിഭാഗം മേധാവി രാമൻ ഗംഗഖേദ്കർ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ഇതുവരെ കൊറോണ കേസുകൾ കുറവായതിനാലാണ് മരുന്നു വികസനത്തിൽ ഡബ്ല്യുഎച്ച്ഒയ്ക്കൊപ്പം പങ്കാളിയാകാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ദിനംപ്രതി കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുതന്നെ വൈറസ് പരിശോധന കിറ്റുകൾ നിർമ്മിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഐസിഎംആർ, പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവ സംയുക്തമായാണ് കിറ്റുകൾ വികസിപ്പിക്കുക. ഈ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്താൽ കൊറോണ ടെസ്റ്റ് വീടുകളിൽ തന്നെ ചെയ്യാൻ സാധിക്കുമെന്നും ഗംഗഖേദ്കർ പറഞ്ഞു.
വാക്സിൻ പരീക്ഷണവും ഇതോടൊപ്പം നടക്കുന്നതായി ഐസിഎംആർ വ്യക്തമാക്കി. മൃഗങ്ങളിൽ അഞ്ച് തവണ ഈ പരീക്ഷണം നടത്തി കഴിഞ്ഞുവെന്നും മനുഷ്യനിൽ ഇത് പരീക്ഷിക്കാൻ ഒരുങ്ങുകയാണെന്നും ഐസിഎംആർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.