September 26, 2022 Monday

Related news

December 29, 2020
November 1, 2020
September 20, 2020
August 16, 2020
July 29, 2020
July 27, 2020
July 1, 2020
May 14, 2020
May 4, 2020
May 4, 2020

രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ 3722 പുതിയ കോവിഡ് കേസുകൾ; 134 മരണം

Janayugom Webdesk
ഡല്‍ഹി:
May 14, 2020 12:51 pm

രാജ്യത്ത് കോവിഡ് ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ 134 മരണവും 3722 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 2415 എണ്ണമാണ് നിലവില്‍. രോഗബാധിതരുടെ എണ്ണം 74000 കടന്ന് 74,281 എത്തി. ഇതുവരെ ചികിത്സയിലും രോഗമുക്തിയായവരുമായി രാജ്യത്ത് 26,235 പേരുണ്ട്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതലായി വര്‍ദ്ധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ (5547) ഗുജറാത്തില്‍ (3562) ഡല്‍ഹിയില്‍ ( 2858) രാജസ്ഥാനില്‍ (2459) തമിഴ്നാട് ( 2176) എന്നിങ്ങനെയാണ് കണക്കുകള്‍. മറ്റ് സംസ്ഥാനങ്ങളിലും രോഗികളുടെ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിസോറാമില്‍ ഒരു കേസുമാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും അഭിപ്രായപ്പെടുന്നത്. സമൂഹവ്യാപനം ഉണ്ടായോ എന്നറിയുന്നതിനുള്ള സീറോ സര്‍വേ ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഈ സര്‍വേ പത്തുദിവസം നീണ്ടുനില്‍ക്കും.

ENGLISH SUMMARY: coro­na India lat­est updates

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.