സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന ബസുകളിൽ പരിശോധനആരംഭിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പും മോട്ടോർ വാഹന വകുപ്പും സംയുകതമായാണ് പരിശോധന നടത്തുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ ആശുപതിയിലേക്ക് മാറ്റാൻ ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് പരിശോധന.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മണ്ണുത്തി ബൈപാസില്‍ അര്‍ദ്ധരാത്രി മുതല്‍ പരിശേധന നടത്തിയിരുന്നു. 30 ബസുകളും 768 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. അതേസമയം കൊറോണയെ കുറിച്ചുള്ള മുന്നറിയിപ്പും യാത്രക്കാര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ആരോഗ്യവകുപ്പ് പരിശോധനയ്ക്കിടെ പറഞ്ഞു. വെള്ളിയാഴ്ച ആണ് ഏറ്റവും അധികം ബാംഗ്ലൂര്‍ യാത്രക്കാര്‍ ഉണ്ടാകുന്നത് അതിനാലാണ് കഴിഞ്ഞ ദിവസം പരിശേധന നടത്തിയത്.
എന്നാല്‍ പരിശോധനയില്‍ ഒരാള്‍ വൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ദമാമില്‍ നിന്ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി ബസ് മാര്‍ഗം തൃശ്ശൂരില്‍ എത്തിയ ആളായിരുന്നു അത്. ഇയാളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
English Summary:corona Inspection of buses coming from other states
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.