കൊറോണ ബാധ സംശയിച്ച് കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. വ്യാഴാഴ്ച കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി ഇവര്‍ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അഞ്ചുദിവസത്തിനിടെ വിവാഹച്ചടങ്ങുകളില്‍ ഉള്‍പ്പെടെ വൈറസ് ബാധിതന് പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന് എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് എംഎല്‍എമാരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കല്യാണങ്ങളിലും പൊതു പരിപാടികളിലുമാണ് എംഎല്‍എമാര്‍ രോഗബാധ സ്ഥിരീകരിച്ച ആളുമായി ഒരുമിച്ച് പങ്കെടുത്തത്. എം.സി ഖമറുദ്ദീനുമായി ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നതായാണ് സൂചന.
ദുബായില്‍ നിന്ന് മാര്‍ച്ച് 11ന് പുലര്‍ച്ചെ എട്ടുമണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ട ആള് എത്തിയത്. തുടര്‍ന്ന് കോഴിക്കോട് ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ മാവേലി എക്സ്പ്രസിന്റെ എസ് 9 സ്ലീപ്പര്‍ കോച്ചിലാണ് ഇയാള്‍ കോഴിക്കോടുനിന്ന് കാസര്‍കോടേയ്ക്ക് പുറപ്പെട്ടത്. ഇതിനു ശേഷം അഞ്ച് ദിവസം കാസര്‍കോട് നിരവധി സ്ഥലങ്ങളില്‍ പോവുകയും നിരവധി പേരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്.
പിന്നീട് 16ാം തീയതി കാസര്‍കോട് ഒരു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇയാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് സാമ്ബിളുകള്‍ പരിശോധനയ്ക്ക് എടുക്കുകയും നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. മഞ്ചേശ്വരം, കാസര്‍കോട് എംഎല്‍എമാര്‍ അടക്കം നിരവധി പേരുമായി ഇടപെട്ടിരുന്നു. ആരൊക്കെയായാണ് ഇടപെട്ടതെന്ന് കണ്ടെത്താനാണ് ശ്രമം.
English aummry: Corona; Kasargod MLAs under surveillance
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.