സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചയാള്‍ അബുദാബിയില്‍ നിന്നെത്തിയതാണ്. കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നതും. അതേസമയം, സംസ്ഥാനത്ത് 13 പേര്‍ക്ക് രോഗം ഭേദമായി. തൃശൂര്‍ ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ക്കും രോഗം ഭേദമായതോടെ തൃശൂരില്‍ ഇനി കോവിഡ് രോഗികളില്ല. നിലവില്‍ 129 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 1,334 കോവിഡ് 19 കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 507 ആയി. രാജ്യത്ത് 15,712 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 2,231 പേർ രോഗവിമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയ ജോയിൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
കഴിഞ്ഞ 14 ദിവസമായി 23 സംസ്ഥാനങ്ങളിലെ 54 ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 3.86 ലക്ഷം കോവിഡ് സാന്പിൾ പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ശനിയാഴ്ച മാത്രം 37000 പരിശോധനകൾ നടന്നുവെന്നും ലവ് അഗർവാൾ പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.