Web Desk

February 28, 2020, 11:34 am

കൊറോണ വൈറസ്: മരണം 2800 ആയി

Janayugom Online

കൊറോണ വൈറസ് ബാധയിൽ മരണം 2800 ആയി. ലോകത്താകമാനം 82000 പേർക്കാണ് രോഗം ബാന്ധിച്ചിരിക്കുന്നത്. ഇറ്റലിയിലും കൊവിഡ് 19(കൊറോണ) പടരുകയാണ്. ഇവിടെ 650 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിലും ആശങ്ക പടരുകയാണ്. മുപ്പത്തി മൂന്ന് പേരക്ക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് 8400 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. യൂറോപ്പിലെ പതിനൊന്നു രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കുവൈറ്റിലും വൈറസ് ബാധിതരുടെ എണ്ണം വർധിച്ചു. ഇതുവരെ 43 പേർക്കാണ് കുവൈറ്റിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

അതെ സമയം ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവ്. ഇപ്പോൾ പ്രധാനമായും ഗൾഫ് ‚യൂറോപ്യൻ മേഖലകളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഉംറ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു .

Eng­lish sum­ma­ry: coro­na lat­est update

you may also like this video