രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു

Web Desk

ന്യൂ​ഡ​ൽ​ഹി

Posted on July 24, 2020, 10:35 am

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,310 പു​തി​യ കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 12,87,945 ആ​യി.

ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 740 പേ​ർ കൂ​ടി രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. ആ​കെ മ​ര​ണം 30, 601.രാ​ജ്യ​ത്ത് നി​ല​വി​ൽ 4,40, 135 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ 8,17,209 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,47,502 ആ​യി. സം​സ്ഥാ​ന​ത്ത് ആ​കെ 12,854 പേ​ർ മ​രി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ത​മി​ഴ്നാ​ട്ടി​ൽ ആ​കെ 1,92,964 കേ​സു​ക​ളും 3,232 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,27,364 ആ​യി ഉ​യ​ർ​ന്നു. മ​ര​ണം 3745.

ക​ർ​ണാ​ട​ക​യി​ൽ 80, 863 കേ​സു​ക​ളും ആ​ന്ധാ​പ്ര​ദേ​ശി​ൽ 72,711 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 58,104 കേ​സു​ക​ളും ഗു​ജ​റാ​ത്തി​ൽ 52,477 കേ​സു​ക​ളും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തു.

you may also like this video