കൊച്ചിയിൽ കടുത്ത പനിയും ‚വിറയലുമായി ദമ്പതികൾ;നഗരം മുൾമുനയിൽ

Web Desk

കൊച്ചി 

Posted on July 04, 2020, 3:24 pm

എറണാകുളം നഗരം ‚സുരക്ഷയുടെ നടുവിൽ നിൽക്കുമ്പോഴും കടുത്ത പനിയുമായി നഗരമധ്യത്തിൽ വന്നുപെട്ട ദമ്പതികൾ നഗരത്തിലെ പോലീസിനെയും ആരോഗ്യപ്രവർത്തകരെയും മുൾമുനയിൽ നിർത്തി. എറണാകുളം ബോട്ട് ജെട്ടിയിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് ദമ്പതികൾ വന്നിറങ്ങിയത്.

കെഎസ്ആർടിസി ബസ്സ്റ്റാൻഡിലെ ചാരുബെഞ്ചിൽ കിടന്ന ഇരുവരും പനി കടുത്തതിനെ തുടർന്ന് വിറച്ചു തുടങ്ങിയതോടെ സമീപത്തുള്ളവർ അവരുടെ കൈവശമുണ്ടായിരുന്ന പുതപ്പുകൊണ്ട് പുതയ്ക്കാൻ പറഞ്ഞു .സമയം പന്ത്രണ്ടായിട്ടും ആംബുലൻസ് എത്താതെ വന്നതോടെ ചുറ്റുപാടുമുള്ള കടക്കാരും ഓട്ടോഡ്രൈവർമാരടക്കമുള്ളവർ ആശങ്കയിലായി .കാത്തിരിപ്പിനൊടുവിൽ മുക്കിയും മൂളിയും കിടന്ന ദമ്പതികളെ കൊണ്ടുപോവാൻ കളമശേരി മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസ് എത്തി .ഇരുവരെയും കയറ്റി ആംബുലൻസ് പോയപ്പോൾ ഓട്ടോറിഷക്കാരടക്കമുള്ളവർ ആശ്വാസം കൊണ്ടു .ഇരുവരും കിടന്നിരുന്ന ഇരിപ്പിടങ്ങൾ അണുവിമുക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.