സംസ്ഥാനത്ത് 13 പേർക്ക് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് 18 മലയാളികൾ മരിച്ചു. അമേരിക്കയിലാണ് കൂടുതൽ മരണം. കാസർക്കോട് 9, കൊല്ലം 2, മലപ്പുറം 2,
കാസർക്കോട് രോഗം സ്ഥിരീകരിച്ച ഒൻപത് പേർ വിദേശത്തു നിന്ന് വന്നവർ. മറ്റു മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നത്. മലപ്പുറത്തും നിന്നും കൊല്ലത്തു നിന്നുമുള്ള രോഗികൾ നിസാമുദിനിൽ നിന്ന് വന്നവരാണ്.
നിലവിൽ 327 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ 266 പേർ ഇപ്പോൾ ചികിത്സയിലാണ്.1,52,804 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 1,52,009 പേര് വീടുകളിലും ബാക്കിയുളളവര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 795പേരെയാണ് വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 122 പേരെ ഇന്നാണ് പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതുവരെ 10716 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 9607 എണ്ണം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏതുസാഹചര്യവും നേരിടാന്‍ സജ്ജം. പ്രതിരോധത്തിന് ത്രിതലസംവിധാനം ഒരുക്കി. ഒന്നേകാല്‍ ലക്ഷത്തിലധികം ആശുപത്രി കിടക്കകള്‍ സജ്ജം. ആശുപത്രികളില്‍ 10813 ഐസലേഷന്‍ കിടക്കള്‍. 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസലേഷന്‍ കിടക്കകള്‍ സജ്ജമെന്ന് മുഖ്യമന്ത്രി.
updating…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.