രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 37,000 കടന്നു. 24 മണിക്കൂറിനിടെ പുതിയതായി കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ രണ്ടായിരം പുതിയകോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം രോഗം പടരുന്നത് ഇതാദ്യമാണ്. രാജ്യത്തെ മരണനിരക്കിലും കുറവില്ല. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. ഇന്നലെയും കോവിഡ് ബാധിച്ച് എഴുപതിലധികം പേർ മരിച്ചു. രാജ്യത്ത് കോവിഡ് മരണം 1,218 ആയി.
2293 ആളുകൾക്കാണ് 24 മണിക്കൂറിൽ രോഗം ബാധിച്ചത്. ഇന്ത്യയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 32,336 ആയി. ഇതിൽ 9950 പേർ രോഗമുക്തരായി. 2,6167 പേരാണ് വിവിധ ആശുപത്രികളുലായി രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 10498 പേർ. ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 4395 പേർക്കാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.