Web Desk

ഗുവാഹത്തി

June 07, 2020, 12:59 pm

രോഗവ്യാപനം തടയാന്‍ കൊറോണ ദേവിക്ക് പൂജ

Janayugom Online

ലോകമാകെ പടര്‍ന്ന് പിടിച്ച മഹാമാരിയ്ക്ക് കാരണമായ കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ഇതിനിടെയാണ് കൊറോണ വൈറസിനെ ദേവിയായി ആരാധിക്കാന്‍ ചിലര്‍ തുടങ്ങിയിരിക്കുന്നത്.

അസമില്‍ നിന്നാണ് കൊറോണ വൈറസ് പൂജയുടെ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇവിടുത്തെ സ്ത്രീകള്‍ കൊറോണ ദേവിയെ പൂജിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. കൊറോണ ദേവിയെ പൂജിച്ചെങ്കില്‍ മാത്രമേ ഈ മഹാമാരി ഇവിടെ നിന്ന് പോകൂ എന്നാണ് ഇവരുടെ വിശദീകരണം.

ബിശ്വനാഥ് ചരിയാലി മുതല്‍ ദാംരംഗ് ജില്ലയിലും ഗുവാഹത്തിയിലും ഈ പൂജ നടന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ബിശ്വനാഥ് ചരിയാലിയില്‍ നദിതീരത്ത് ശനിയാഴ്ചയാണ് കൊറോണ ദേവി പൂജ നടന്നത്. കൊറോണ മായ്ക്കുള്ള പൂജ കഴിയുമ്പോള്‍ കാറ്റു വന്ന് വൈറസിനെ തകര്‍ത്ത് കളയുമെന്നാണ് പൂജ നടത്തിയ ഒരു സ്ത്രീ പറഞ്ഞത്.

കഴിഞ്ഞ ദിവസം മാത്രം അസമില്‍ 81 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 2,324 ആയി.

eng­lish sum­ma­ry: coro­na ma poo­ja to fight against covid

you may also­like this video: