December 3, 2022 Saturday

Related news

November 29, 2022
November 28, 2022
November 25, 2022
November 25, 2022
November 17, 2022
November 16, 2022
November 15, 2022
November 8, 2022
November 4, 2022
October 30, 2022

കൊവിഡ് 19: തിരുവനന്തപുരത്തു നിന്നുള്ള 17 മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങി

Janayugom Webdesk
March 1, 2020 2:49 pm

കൊവിഡ് 19ന്റെ സുരക്ഷാ നടപടികളെ തുർന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ മലയാളികളായ മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങി. 23പേരാണ് പുറത്തിറങ്ങാൻ കഴിയാതെ റൂമിൽ കഴിയുന്നത്. ഇതിൽ 17 പേരാണ് മലയാളികൾ. നാല് മാസം മുമ്പാണ് മത്സ്യബന്ധന വിസയിൽ ഇവർ ഇറാനിലേക്ക് പോയത്. ആഹാരം പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊളിലാളികൾ അറിയിച്ചു. ഇറാനിലെ അസലൂരിലാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്.

പൊഴിയൂർ,വിഴിഞ്ഞം,മരിയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ 17പേർ. വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്നതിനാൽ എല്ലാവരും വലിയ ആശങ്കയിലാണ്. സ്പോൺസറുമായി ബന്ധപ്പെടാൻ ഇവർക്ക് സാധിച്ചിട്ടില്ല. സംഭവത്തിൽ ഉടൻ തന്നെ ഇടപെടലുകൾ നടത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ വ്യക്തമാക്കി. നടപടികൾക്കായി നോർക്കയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: covid 19 — Malay­ali  fish­er­men trapped in iran

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.