March 31, 2023 Friday

Related news

April 9, 2022
February 24, 2022
February 24, 2022
August 2, 2021
April 19, 2021
April 17, 2021
March 11, 2021
November 2, 2020
October 18, 2020
September 12, 2020

തിരുവനന്തപുരത്ത് അതീവ ജാഗ്രത: മാളുകളും ബീച്ചുകളും അടക്കും

Janayugom Webdesk
തിരുവനന്തപുരം
March 14, 2020 12:13 pm
 മൂന്നുപേര്‍ക്ക് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍. ഷോപ്പിങ് മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും കളക്ടര്‍ അറിയിച്ചു. ജനങ്ങള്‍ അത്യാവശത്തിന് മാത്രമേ പുറത്തിറങ്ങാവു എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്.
ബ്യൂട്ടിപാര്‍ലറുകള്‍, ജിം തുടങ്ങിയവ അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്. വര്‍ക്കലയില്‍ ജാഗ്രത കൂട്ടും. ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവെക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രോഗി വീട്ടിലെ നിരീക്ഷണം പാലിക്കുന്നില്ലെന്നും കളക്ടര്‍ അറിയിച്ചു. ഓട്ടോറിക്ഷയിലാണ് ഇയാള്‍ ആശുപത്രിയിലേക്ക് എത്തിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.