കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൊള്ള ലാഭം ഈടാക്കുകയാണ് പല മേഖലകളിലും. സർജിക്കൽ മാസ്ക്കുകൾക്ക് സാധാരണയായി 25 രൂപ മുതൽ 100 രൂപവരെയാണ് വില. എന്നാൽ ഇപ്പോൾ ഇതിന് ഒറ്റയടിക്ക് 200 രൂപയാണ് പല മെഡിക്കൽ സ്റ്റോറുകളിലും ഈടാക്കുന്നത്. കേരളത്തിൽ മാത്രമല്ല പുറത്തും ഇതു തന്നെയാണ് സ്ഥിതി. പല വിധത്തിലുള്ള മാസ്കുകൾ വിപണിയിൽ ലഭ്യമാണ്. വൈറസ്, ഇൻഫെക്ഷൻ തുടങ്ങിയവയെ പ്രതിരോധിക്കുന്നവയാണ് മാസ്കുകൾ. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി മുൻകരുതൽ എന്ന നിയ്ക്കാണ് മാസ്കുകൾ ഉപയോഗിക്കാൻ ആരോഗ്യ വകുപ്പുൾപ്പെടെ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഇത് മുതലെടുക്കുകയാണ് ഇപ്പോൾ.
മാസ്കുകളുടെ കാര്യത്തിൽ മാത്രമല്ല ഈ സ്ഥിതി. സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകുന്നത് കൊറോണയെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകിയതിനെ തുടർന്ന് ഇവയുടെ വിലയും ഇ കൊമേഴ്സ് സ്ഥാപനങ്ങൾ പല മടങ്ങ് കൂട്ടിയാണ് ഈടാക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 30 മില്ലി ലിറ്ററിന്റെ സാനിറ്റൈസർ ബോട്ടിലിന് ഫ്ലിപ്കാർട്ടിൽ 16 മടങ്ങ് വിലയാണ് ഈടാക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
English Summary: corona mask price hike
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.