കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളുടെ അഭിമുഖം എടുത്ത മാധ്യമ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. മൂന്നു ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ഒരു കാമറമാനുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരോട് 14 ദിവസം വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയാൻ നിര്‍ദേശം നല്കി.
രാജ്യത്തെ ആദ്യ കൊറോണ മരണം കല്‍ബുര്‍ഗിയില്‍ ആയിരുന്നു. സൗദിയില്‍നിന്നു എത്തിയ വ്യക്തിക്കാണ്? രോഗം ബാധിച്ചിരുന്നത്. മരിച്ച വ്യക്തിയുമായിസമ്പർക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്.
English summary: corona media persons at observation
you may also like this video