ബ്രിട്ടനിൽ നിന്നെത്തിയ വിനോദസഞ്ചാരിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളുടെ ഭാര്യയേയും ഐസൊലേഷനിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് കനത്ത ജാഗ്രതയാണ്. മൂന്നാറിലെത്തിയ വിനോദസഞ്ചാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് രോഗിയുടെ സാന്നിധ്യം ഉണ്ടായെങ്കിലും നെടുമ്പാശേരി വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ലെന്ന് സിയാല്‍ അധികൃതര്‍ പ്രതികരിച്ചു. മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ ഉന്നതതലയോഗം ചേരുകയാണ്. എസ്പിയും ആരോഗ്യ വകുപ്പും യോഗത്തിൽ പങ്കെടുക്കും.
മൂന്നാറിലെത്തിയ വിനോദസഞ്ചാരി ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തിയത്. ഇയാളുടെ ആദ്യ കൊറോണ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ തിരികെ മടങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് ഇവര്‍ യാത്രക്കൊരുങ്ങിയത്. സ്വകാര്യ ട്രാവല്‍ ഏജന്റിന്റെ സഹായത്തോടെയാണ് ഇവര്‍ റിസോര്‍ട്ടില്‍ നിന്നും പുറത്തുകടന്നതെന്ന് ദേവികുളം സബ് കലക്ടര്‍ പ്രതികരിച്ചു.
വിമാനത്തിൽ കയറി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളടങ്ങുന്ന സംഘത്തെ കൊച്ചിയിൽ തിരിച്ചിറക്കി. 19 അംഗ സംഘമാണ് ഇയാൾക്കൊപ്പമുണ്ടായിരുന്നത്. ദുബായ് എമിറേറ്റ്സ് വിമാനത്തിലാണ് രോഗി കയറിയത്. കോവിഡ് പരിശോധനാഫലം ലഭിച്ചത് വിമാനത്തില്‍ കയറിയശേഷമാണ്. അതേസമയം വിനോദസഞ്ചാരിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ച 270 യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കും.
English Summary; corona new case reported followup
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.