February 9, 2023 Thursday

Related news

December 29, 2020
November 1, 2020
September 20, 2020
August 16, 2020
July 29, 2020
July 27, 2020
July 1, 2020
May 14, 2020
May 4, 2020
May 4, 2020

രാജ്യത്ത് 24 മണിക്കൂറിനിടെ 540 പേർക്ക് വൈറസ് ബാധ; കോവിഡ് ബാധിതരുടെ എണ്ണം 5734:മരണം 166

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2020 11:24 am

രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് 19. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 5500 കടന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 166 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ 540 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് രോഗബാധ മഹാരാഷ്ട്രയിലാണ് ഏറെ വ്യാപിക്കുന്നത്. ഇവിടെ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ 690 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതു നില്‍ക്കുന്ന ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. ഡല്‍ഹിയില്‍ തീവ്ര രോഗവ്യാപന സാധ്യതയുള്ള 20 ഹോട്ട്‌സ്‌പോട്ടുകള്‍ ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തി സീല്‍ ചെയ്തിരുന്നു. ഇവിടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.