സംസ്ഥാനത്ത് 21 പേർക്ക് കൂടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കൊവിഡ് . കാസർകോട് 8,ഇടുക്കി 5,കൊല്ലം 2,തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒാരോരുത്തർക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 2 പേർ നിസാമുദീനിൽ നിന്ന് വന്നവർ. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികൾ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. വിദേശത്തെ മലയാളികൾക്ക് അതതു രാജ്യങ്ങളിൽ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു.
ആകെ 286പേർക്കു രോഗം സ്ഥിരീകരിച്ചു. 256പേർ ചികിത്സയിലാണ്. 1,65934 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,65,291 പേർ വീടുകളിലാണ്. 643പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 145 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8456 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.
updating…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.