Web Desk

മുംബൈ

March 22, 2020, 9:41 pm

കൊറോണ: ബാങ്കുകളിൽ അവശ്യ സേവനങ്ങൾ മാത്രം

Janayugom Online

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കുകളിൽ നാളെ മുതൽ അവശ്യ സേവനങ്ങൾ മാത്രമേ ലഭ്യമാകൂവെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ). പണം നിക്ഷേപം-പിൻവലിക്കൽ, ചെക്ക് നിക്ഷേപം, ദൂര സ്ഥലങ്ങളിലേക്കുള്ള പണമയക്കൽ, സർക്കാർ ഇടപാടുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ മാത്രമെ രാജ്യത്തെ ബാങ്ക് ശാഖകളിൽ ലഭ്യമാകൂ എന്ന് ഐബിഎ പ്രസ്താവനയിൽ പറയുന്നു. ഒഴിച്ചു കൂടാനാകാത്ത ഇടപാടുകൾക്ക് മാത്രമേ ഉപഭോക്താക്കൾ ബാങ്കുകളിൽ എത്താവൂ എന്ന് ഐബിഎ എക്സിക്യൂട്ടീവ് സുനിൽ മേത്ത അറിയിച്ചു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഭൂരിപക്ഷം ബാങ്കുകളും ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇടപാടുകൾക്കായി ഉപഭോക്താക്കൾ കൂടുതലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കണമെന്നും ഐബിഎ ആവശ്യപ്പെട്ടു. അതേസമയം രാജ്യം ഒരു പൂർണ അടച്ചു പൂട്ടലിലേയ്ക്ക് നീങ്ങിയാൽ ഈ കാലയളവിൽ അടിയന്തര വായ്പകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാകാനുള്ള സജ്ജീകരണം ഒരുക്കുമെന്നും ഐബിഎ അറിയിച്ചു.

YOU MAY ALSO LIKE THIS VIDEO