ചൈനയിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വിമാനം പുറപ്പെടുക. എന്നാല്‍ ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യത്തെ പ്രത്യേക എയര്‍ ഇന്ത്യാ വിമാനം ഇന്ന് രാവിലെ 7.26 ന് ന്യൂഡല്‍ഹിയിലെത്തി.234 പുരുഷന്മാരും 30 സ്ത്രീകളും ഉള്‍പ്പെടെ 324 പേരാണ് ഉണ്ടായിരുന്നത്.
ഇതില്‍ 42 മലയാളികളുമുണ്ട്. 211 വിദ്യാര്‍ഥികളും മൂന്നു കുട്ടികളും എട്ടു കുടുംബങ്ങളുമാണ് മടങ്ങിയെത്തിയിരിക്കുന്നത്. എന്നാല്‍ കടുത്ത പനിയുള്ള ആറുപേര്‍ ചൈനയില്‍ തന്നെ തുടരുകയാണ്. മടങ്ങിയെത്തിയവരെ ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്.
English Summary: Corona outbreak- India to send second aircraft to Wuhan
You may also like this video