June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

റാന്നിയിലെ രോഗബാധിതർ 300 പേരുമായി ഇടപഴകിയിട്ടുണ്ടാകുമെന്ന് നിഗമനം

By Janayugom Webdesk
March 9, 2020

പത്തനംതിട്ടയിൽ കൊറോണ വൈറസ് ബാധിതർ 300 പേരെ ബന്ധപ്പെട്ടെന്ന് നിഗമനം. ഈ 300 പേർ 3000 പേരെ ബന്ധപ്പെട്ടിട്ടുണ്ടാകുമെന്ന് സൂചന. ഈ സൂചനകളുടെയും നിഗമനത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് പറഞ്ഞു. റാന്നി സ്വദേശികൾ പല കാരിയങ്ങള് ഇപ്പോഴും മറച്ചു വെയ്ക്കുന്നുണ്ടന്നും ജില്ലാ കളക്ടർ പറഞ്ഞു.

നിരീക്ഷണത്തിലുള്ള രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. വയോധികരായ രണ്ടുപേർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുമെന്നും ഇവരുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലായെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. പത്തനംതിട്ടയിലെ കോടതികൾക്ക് 13 വരെ അവധി നൽകി. ഈ മേഖലയിൽ നടത്താനിരിക്കുന്ന വിവാഹച്ചടങ് രണ്ടായ്ച്ചത്തേയ്ക്ക് മാറ്റിവെയ്ക്കണമെന്നും അല്ലെങ്കിൽ മതചടങ്ങ് മാത്രം നടത്തി വിരുന്ന് സൽക്കാരം ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

കോവിഡ് 19 നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. രാജ്യത്ത് 42 പേരെ രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

ENGLISH SUMMARY: coro­na pait­ents update

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.