സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നലെ രാത്രിയോടെയാണ് ഇവരുടെ പരിശോധനാ ഫലം പുറത്ത് വന്നത്. ഇതോടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 30 പേരുടെയും പരിശോധനാഫലം നെഗറ്റീവായി.
അതാസമയം, ഇനി 80 പേരുടെ ഫലങ്ങള്‍ കൂടിയാണ് പുറത്തുവരാനുള്ളത്. ഇന്ന് 12 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി പുറത്തുവരുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിലെ പരിശോധനാഫലങ്ങള്‍ നെഗറ്റീവായതോടെ വീടുകളില്‍ ഐസൊലേഷനില്‍ തുടരാനാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ കൊറോണ ഇല്ലെന്ന് രണ്ടാമത് ഒരിക്കല്‍ കൂടി സ്രവ പരിശോധന നടത്തി സ്ഥിരീകരിച്ചാല്‍ മാത്രമേ പൂര്‍ണമായും ആശങ്കകള്‍ ഇല്ലാതാവുമെന്ന് കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
English summary: corona, Pathanamthitta test results
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.