Web Desk

തിരുവനന്തപുരം

February 10, 2020, 10:34 pm

കൊറോണ: സംസ്ഥാനത്ത് 3367 പേര്‍ നിരീക്ഷണത്തില്‍

Janayugom Online

വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3367 പേര്‍ നിരീക്ഷണത്തില്‍. ഇവരില്‍ 3336 പേര്‍ വീടുകളിലും, 31 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 364 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 337 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.അതേസമയം ഡൽഹിയിൽ ഇന്നലെ മൂന്നുപേരെക്കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry: Coro­na; peo­ple under observation

YOU MAY ALSO LIKE THIS VIDEO