കൊറോണോ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈനയിൽനിന്നു തിരിച്ചെത്തി പനിബാധിച്ച പെൺകുട്ടി ആശുപത്രിയിലെത്താതെ വീട്ടിൽ പ്രാർഥനയുമായി കഴിഞ്ഞത് മെഡിക്കൽ സംഘത്തെ വെട്ടിലാക്കി. ഇപ്പോൾ രോഗം സ്ഥിരീകരിച്ച വിദ്യാർഥിനിയോടൊപ്പമാണ് ഈ വിദ്യാർഥിനി തൃശ്ശൂരിലെത്തിയത്.
വന്നശേഷം പനിബാധിച്ചു. എന്നാൽ, ചികിത്സയിൽ വിശ്വാസമില്ലാത്ത ഈ വിദ്യാർഥിനി ഡോക്ടർമാരെ കാണാൻ തയ്യാറായില്ല. രോഗം സ്ഥിരീകരിച്ച പെൺകുട്ടിയുടെ കൂടെവന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ വിദ്യാർഥിനിയെക്കുറിച്ചു വിവരം കിട്ടിയത്. വിമാനത്തിൽ പെൺകുട്ടിയുടെ കൂടെ 52 പേർ ഉണ്ടായിരുന്നു. ഇവരിൽ ഈ വിദ്യാർഥിനി മാത്രമാണ് ആശുപത്രിയിൽ എത്താതിരുന്നത്.
മെഡിക്കൽ സംഘം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിദ്യാർഥിനിയും വീട്ടുകാരും ഫോൺ എടുക്കാൻ തയ്യാറായില്ല. ഒടുവിൽ നേരിട്ട് വീട്ടിൽവന്ന് മൂന്നുമണിക്കൂർ ബോധവത്കരണം നടത്തിയശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്. വിദ്യാർഥിനിയുടെ അമ്മ ജോലിചെയ്യുന്ന സ്വകാര്യബാങ്കിൽനിന്ന് സഹപ്രവർത്തകർ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു. ബോധവത്കരണത്തിനുശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കിൽ അറസ്റ്റുചെയ്യാനായിരുന്നു നീക്കം.
English summary: corona, prayer at home without going to hospitalcorona, prayer, home ‚without going, hospital,thrishur,student
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.