കൊറോണ മുൻകരുതൽ നടപടിയായി നീലഗിരിയിലേക്കുളള യാത്ര മാർച്ച് 22 മുതൽ നിർത്തലാക്കും. നീലഗിരിയിലേക്ക് പോകുന്നവരും തിരികെ വരുന്നവരും ഇതിനകമുള്ള ദിവസങ്ങൾ പ്രയോജനപ്പെടുത്തണമെന്നും നീലഗിരി കളക്ടർ വ്യക്തമാക്കി. ചാമരാജ് നഗറിലേക്കുള്ള പൊതുഗതാഗത നിരോധനത്തിൽ മാർച്ച് 22 വരെ ഇളവ് ചെയ്യണമെന്ന് വയനാട് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്. കുടകിലേക്കുള്ള യാത്ര പരിപൂർണ്ണമായി ഒഴിവാക്കണം. കൃഷി ആവശ്യത്തിനും മറ്റുമായി പോകുന്നവരെ തടയുന്നതിന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
അതേപോലെ കോളനികളിൽ ഭക്ഷ്യ സാധനങ്ങളുടെ വിതരണം നടത്തുന്നതിന് ട്രൈബൽ വകുപ്പിനെ ചുമതലപ്പെടുത്തി. അന്യ ജില്ലകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ വയനാട്ടിലേക്ക് എത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത് തടയുന്നതിനായി ചുരങ്ങളിൽ പൊലീസ് സ്ക്വാഡുകളെ നിയോഗിക്കും. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ സ്ക്വാഡുകൾ രംഗത്തുണ്ട്. കടകളിൽ നിരന്തര പരിശോധന നടത്താൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ പൂട്ടിക്കുന്നതിന് പോലീസിന് നിർദേശം നൽകി. 1000 ഭക്ഷണ കിറ്റുകൾ ജില്ലാ കൺട്രോൾ റൂമിൽ ലഭ്യമായിട്ടുണ്ട്. ഇത് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ മത സംഘടനകളും മാതൃകാപരമായ സമീപനമാണ് സ്വീകരിച്ച് വരുന്നതെന്നും കളക്ടർ വ്യക്തമാക്കി.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.