March 23, 2023 Thursday

മൂന്നാറിലെ കോട്ടേജുകള്‍ കേന്ദ്രീകരിച്ച് പരിശോധനകൾ കര്‍ശനമാക്കും

Janayugom Webdesk
മൂന്നാർ
March 12, 2020 5:35 pm

കോവിഡ് 19യുടെ പശ്ചാത്തലത്തില്‍ മൂന്നാറിലെ കോട്ടേജുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കാന്‍ ദേവികുളം സബ് കളക്ടര്‍
വിളിച്ചുചേര്‍ത്ത യോഗത്തില്‍ തിരുമാനമായി.മൂന്നാറിലെ ചില അനധികൃത കോട്ടേജുകള്‍ വിദേശികളെയടക്കം സര്‍ക്കാരിന്റെ
നിബന്ധനങ്ങള്‍ പാലിക്കാതെ താമസിപ്പിക്കുന്നതായി മൂന്നാറിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അത്തരം കോട്ടേജുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കാനും സന്ദര്‍ശകരെ കണ്ടെത്തുന്ന കോട്ടേജുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍ അധിക്യതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

മൂന്നാറിലെ വന്‍കിട റിസോര്‍ട്ടുടമകളും കോട്ടേജുകളും വിദേശികള്‍ എത്തുമ്പോള്‍ സീ ഫോമടക്കം പൂരിപ്പിച്ച് പൊലീസിന് കൈമാറുമ്പോള്‍ മൂന്നാര്‍ കോളനി, പഴയമൂന്നാര്‍, എം ജി കോളനി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില കോട്ടേജുകള്‍ നിബന്ധനകള്‍ പാലിക്കാതെ വിദേശികളെ താമിപ്പിക്കുകയാണെന്ന് ആരോപണമുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ അടച്ചുപൂട്ടാനാണ് സബ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. മാത്രമല്ല മൂന്നാറിലെ ഹോട്ടലുടമകള്‍ സന്ദര്‍ശകരെ എടുക്കരുതെന്നും കയറ്റുന്നവര്‍ അവരുടെ പേരുവിവരങ്ങള്‍ കൈമാറണമെന്നും സന്ദര്‍ശകര്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള അസ്വാഭാവീകത കണ്ടെത്തിയാല്‍ കൂടുതല്‍ ദിവസം താമസിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാര്‍, പള്ളിവാസല്‍, മാട്ടുപ്പെട്ടി തുടങ്ങിയ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. വിവിധ
ഹോട്ടലുടമകള്‍, ഉദ്യോഗസ്ഥന്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്നാറിന്റെ സുരക്ഷയെ കരുതിയാണ് ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം അധികൃതര്‍ നടപ്പിലാക്കുന്നത്. വിനോദസഞ്ചാര മേഖലയായതിനാല്‍ കൂടുതല്‍
ജാഗ്രതയുണ്ടാകേണ്ടതും അത്യാവശ്യമാണ്.

Eng­lish Sum­ma­ry: coro­na pre­cau­tions in moon­nar cottages

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.