https://www.facebook.com/CMOKerala/posts/2938459389530434
കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്കുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ജയിലുകളിലുള്ള തയ്യല്‍ യൂണിറ്റുകളില്‍ മാസ്കുകള്‍ നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളില്‍ അടിയന്തിര നിര്‍മ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായിരിക്കും
കൂടാതെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസർ നിർമ്മാണം തുടങ്ങി. ഒരു ലക്ഷം ബോട്ടിലാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.
ഹാന്റ് സാനിറ്റൈസറിന്റെ ആദ്യ ലോഡ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വെള്ളിയാഴ്ച്ച അയച്ചു. 500 മില്ലി ലിറ്റർ വരുന്ന 500 ബോട്ടിലുകൾ കെ. എം. എസ്. സി. എല്ലിന്റെ വെയർ ഹൗസുകളിൽ എത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോർമുല പ്രകാരമാണ് സാനിറ്റൈസർ തയ്യാറാക്കിയത്. നിലവിൽ കെഎസ്ഡിപി ഹാന്‍ഡ് സാനിറ്റൈസർ ഉൽപ്പാദിപ്പിച്ചിരുന്നില്ല.കൊറോണ പടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം നിർമ്മാണത്തിന് മുന്നോട്ടുവരികയായിരുന്നു. കെഎസ്ഡിപിയിലെ തന്നെ വിദഗ്ധരാണ് സാനിറ്റൈസറിന്റെ കോമ്പിനേഷൻ തയ്യാറാക്കിയത്. ശനിയാഴ്ച്ചയോടെ 2000 ബോട്ടിലുകൾ പൂർത്തിയാകും. 10 ദിവസത്തിനകം ഒരു ലക്ഷം ബോട്ടിൽ ഹാൻഡ് സാനിറ്റൈസർ നിർമ്മിക്കും.
English Summary: corona prevention mask will make in jail
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.