Web Desk

ലണ്ടൻ

March 23, 2020, 12:48 pm

കൊറോണ: എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് മാറ്റി

Janayugom Online

എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് മാറ്റി. കൊട്ടാര ജീവനക്കാരിൽ ഒരാളുടെ കൊറോണ പരിശോധനാഫലം പോസിറ്റീവായതിനു പിന്നാലെയാണ് രാജ്ഞിയെ കൊട്ടാരത്തിൽനിന്ന് മാറ്റിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വ്യാഴാഴ്ചയാണ് 93കാരിയായ രാജ്ഞിയെ മുൻകരുതലെന്നോണം വിൻഡ്സോർ കാസിലിലേക്ക് മാറ്റിയത്. എന്നുവരെയാണ് രാജ്ഞിയെ ഇവിടെ താമസിപ്പിക്കുക എന്ന കാര്യം വ്യക്തമല്ല. രാജ്ഞിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ രാജ്ഞി ആരോഗ്യവതിയാണ്.

എലിസബത്ത് രാജ്ഞി വിൻഡ്സോർ കാസിലിലേക്ക് മാറുന്നതിനു മുൻപാണ് ജോലിക്കാരിൽ ഒരാളുടെ കൊറോണ പരിശോധന ഫലം പോസിറ്റീവായത്. കൊട്ടാരത്തിൽ അഞ്ഞൂറോളം ജീവനക്കാരാണ് ഉള്ളത്. റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ബക്കിങ്ഹാം കൊട്ടാരം തയ്യാറായിട്ടില്ല. എന്നാൽ കൊറോണ പ്രതിരോധത്തിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

Eng­lish summary:Corona: Queen Eliz­a­beth has been shift­ed from Buck­ing­ham Palace

You may also like this video…