കൊറോണ വൈറസ് വിദേശികൾ താമസിച്ച ഹോട്ടലുകൾ അടച്ചു. കൊറോണ ബാധിച്ച വിദേശി രാജ്യം വിടാന്‍ ശ്രമിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമകൾക്ക് ഉണ്ടായത് കനത്ത വീഴ്ച്ച. സംഭവത്തിൽ റിസോർട് മാനേജറെ അറസ്റ്റ് ചെയ്യും .സംഘം പോയത് അറിയിച്ചില്ലെന്നു ജില്ലാ കളക്ടർ. മുഖ്യ മന്ത്രി വിവിധ വകുപ്പുകളോട് വിശദീകരണം തേടി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കര്‍ശന ജാഗ്രത നിലനില്‍ക്കെ, രോഗി എങ്ങനെ ഹോട്ടലില്‍ നിന്നും കടന്ന് കൊച്ചി വിമാനത്താവളത്തിലെത്തി എന്നതു സംബന്ധിച്ചാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനും ഭാര്യയും അടക്കമുള്ള 19 അംഗ യൂറോപ്യന്‍ സംഘമാണ് രാവിലെ നെടുമ്ബാശ്ശേരിയില്‍ നിന്നും ദുബായിലേക്ക് പോകാന്‍ ശ്രമിച്ചത്. ദുബായ് എമിറേറ്റ്സ് വിമാനം വഴി ദുബായിലേക്ക് കടക്കാനാണ് ഇയാള്‍ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ഇയാള്‍ വിമാനത്തില്‍ കയറിയത്. 160 വിദേശികള്‍ അടക്കം 270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
കൊറോണ ബാധിച്ച വിദേശി രാജ്യം വിടാന്‍ ശ്രമിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമയ്ക്ക് വീഴ്ച പറ്റിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു
കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടീ കൗണ്ടി റിസോര്‍ട്ടിലെ ബ്രിട്ടീഷ് പൗരന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇയാളോട് റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് പോസിറ്റീവ് ആണെന്ന ഫലം ലഭിച്ചത്. ഇത് റിസോര്‍ട്ട് ഉടമയെ അറിയിച്ചു. ഉടന്‍ തന്നെ ആംബുലന്‍സ് മൂന്നാറിലെ റിസോര്‍ട്ടിലേക്ക് പോയി. എന്നാല്‍ അപ്പോഴേക്കും വിദേശസംഘം റിസോര്‍ട്ടില്‍ നിന്നും പുറത്തുകടന്നു. രാത്രി പത്ത് മണിയോടെയാണ് സംഘം പുറത്തേക്ക് പോയത് എന്നാണ് വിവരം. ഉടന്‍തന്നെ വിവരം എല്ലായിടത്തേക്കും നല്കി. വിമാനത്തിനുള്ളില്‍ വെച്ചാണ് ഇയാളെ പിടിച്ചത്. വിദേശിയേയും ഭാര്യയേയു കളമശേരിയിലെ ഐസൊലേഷൻ വാർഡിൽ പ്രേവേശിപ്പിച്ചു.