പത്തനംതിട്ടയിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുന്ന അഞ്ചു പേരുടെ പരിശോധന ഫലം നെഗറ്റീവ്. ജില്ലാ കലക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ നില തൃപ്തികരമാണ്.
അതേസമയം കൊറോണ വൈറസ് വ്യാപകമായ പത്തനംതിട്ട ജില്ലയില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനമായി. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കാനാണ് തീരുമാനം. ക്ഷേത്രം ഭാരവാഹികളും ഓഡിറ്റോറിയം ഉടമകളും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളുമായി മുന്നോട്ടെത്തുകയായിരുന്നു.
ജില്ലയില്‍ ഓഡിറ്റോറിയങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ വെച്ച് നടത്തുന്ന വിവാഹങ്ങള്‍ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് നടത്താനാണ് തീരുമാനം. ഇത്തരത്തില്‍ നടക്കുന്ന വിവാഹങ്ങളില്‍ ചടങ്ങുകള്‍ മാത്രം നടത്തി സദ്യ അടക്കമുള്ളവ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.