കോവിഡ്- 19ൻറെ വ്യാപനം രാജ്യത്ത് രണ്ടാം ഘട്ടത്തിലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. ഇന്ത്യയിലെ കോവിഡ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് ഉറപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രോഗനിർണയത്തിനായി രാജ്യത്ത് ലാബുകളുടെ എണ്ണം വർധിപ്പിച്ചതായും ബൽറാം ഭാർഗവ പറഞ്ഞു. ലാബുകളുടെ എണ്ണം 72 ആയാണ് ഉയർത്തിയത്. ഐസിഎംആറിൻറെ പരിധിയിൽ വരാത്ത ലാബുകളേക്കൂടി രോഗനിർണയത്തിനായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വരുന്ന ലാബുകൾ, സർക്കാർ ലാബുകൾ, സിഎസ്ഐആർ, ഡിആർഡിഒ, ഡിബിറ്റി, ഗവ. മെഡിക്കൽ കോളജ് ലാബുകൾ തുടങ്ങി 49 ലാബുകളെയാണ് രോഗനിർണയ ചുമതലയിൽ കൊണ്ടുവരിക. ഉന്നത നിലവാരത്തിലുള്ള എൻഎബിഎൽ അക്രഡിറ്റഡ് സ്വകാര്യ ലാബുകളെയും പരിശോധനകൾക്കായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറിൽ 1,400ലധികം സാംപിളുകൾ പരിശോധിക്കാവുന്ന ഉന്നത സംവിധാനങ്ങളുള്ള ലാബുകൾ അടുത്ത ആഴ്ചയോടെ പ്രവർത്തന സജ്ജമാകുമെന്നും ബൽറാം ഭാർഗവ പറഞ്ഞു.
കോവിഡ് ബാധ രണ്ടാംഘട്ടത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കുറച്ചുകൂടി കർശനമാക്കേണ്ടതുണ്ടെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.
English summary: corona second stage in india
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.