https://youtu.be/pDPHOpuElvc
(വീഡിയോ കടപ്പാട് ദി ക്വിന്റ്)
പൊതു സ്ഥലത്ത് തുമ്മിയ യുവാവിനു നേരെ ആൾകൂട്ട മർദ്ദനം. മഹാരാഷ്ട്രയിലെ കോലാപുരിലാണ് ബൈക്ക് യാത്രികന് ക്രൂരമര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് സംഭവം വാർത്തയാകുന്നത്. എന്നാൽ പരാതി ലഭിക്കാത്തതിനെ തുടര്‍ന്ന് കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബൈക്കോടിച്ച് വരുന്ന യുവാവ് തുടരെ തുമ്മിയതിനെ തുടര്‍ന്ന് മറ്റൊരു ബൈക്കിലെത്തിയ ആളുകള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. തൂവാല കൊണ്ട് മുഖം മറയ്ക്കാതെ പൊതുജനമധ്യത്തില്‍ മുഖം പൊത്താതെ തുമ്മുന്നത് വൈറസ് പകരാന്‍ ഇടയാക്കുമെന്ന് അറിയില്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഇയാളെ ആക്രമിക്കുന്നത് കാണാം. ഏററ നേരം ഗതാഗത കുരുക്ക് സൃഷ്ടിച്ചെങ്കിലും സംഭവം ആരും തന്നെ പൊലീസിനെ അറിയിച്ചിരുന്നില്ല.
വൈറസ് വ്യാപനം തടയാന്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന നിര്‍ദേശത്തിനിടെയാണ് മുഖം മറയ്ക്കാതെ തുമ്മിയതിന് ഇയാള്‍ ആക്രമണത്തിനിരയായത്. മഹാരാഷ്ട്രയില്‍ ഇതു വരെ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ കാരണം ഒരാള്‍ മരിക്കുകയും ചെയ്തു. തുമ്മല്‍, ചുമ എന്നിവയിലൂടെയും രോഗീസമ്ബര്‍ക്കത്തിലൂടെയും വൈറസ് പകരുന്നതിനാല്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടനയുടെ പ്രത്യേക നിര്‍ദേശമുണ്ട്.
English Summary: Corona spread In maharashtra man beaten up for sneezing in public
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.