ചീട്ട് കളിയെ തുടർന്ന് ഒറ്റയടിക്ക് കോവിഡ് പകർന്നത് 24 പേർക്ക്. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ലോക് ഡൗണിനെ തുടർന്ന് വെറുതെ ഇരിക്കുന്നതിലെ ബോറടി മാറ്റാനായി ലോറി ഡ്രൈവർമാരും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ചീട്ടുകളിയാണ് ഒറ്റയടിക്ക് ഇത്രയും പേർക്ക് രോഗപ്പകർച്ചയ്ക്ക് ഇടയാക്കിയത്.
വിജയവാഡയ്ക്കടുത്ത് കൃഷ്ണാലങ്കയിലാണ് സംഭവം നടന്നത്. ആന്ധ്ര പ്രദേശിലെ പ്രധാനപ്പെട്ട കോവിഡ് ഹോട്ട് സ്പോട്ടാണ് വിജയവാഡ. 100ൽ അധികം കേസുകളാണ് ഇതുവരെ അവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമാനമായ സംഭവം വിജയവാഡയ്ക്കടുത്ത് മറ്റൊരു പ്രദേശത്തും നടന്നു. 15 പേർക്കാണ് ഒറ്റയടിക്ക് ഇതിലൂടെ വൈറസ് ബാധയുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 പുതിയ കൊറോണ കേസുകളാണ് ആന്ധ്രാപ്രദേശിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
ENGLISH SUMMARY: Corona spreads by playing cards
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.