തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നു കൊല്ലത്തേക്കു വരുന്ന വാഹനയാത്രക്കാര്‍ക്ക് ജില്ലാ അതിര്‍ത്തികളില്‍ തിങ്കാളാഴ്ച കര്‍ശന പരിശോധന. വിദേശികളായ വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന വര്‍ക്കല മേഖലയില്‍ നിന്ന് അത്യാവശ്യക്കാര്‍ ഒഴികെ ആരെയും ജില്ലയിലേക്കു കടത്തിവിട്ടില്ല. ദേശീയപാതയില്‍ പാരിപ്പള്ളി കടമ്പാട്ടുകോണം, പത്തനംതിട്ട ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പത്തനാപുരം എന്നിവിടങ്ങളിലാണ് ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ പരിശോധന നടന്നത്.
പരവൂര്‍ തെക്കുംഭാഗം കാപ്പില്‍ പാലത്തിനു സമീപം ഇടവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും അയിരൂര്‍ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധനയും നിയന്ത്രണവും. സര്‍ക്കാര്‍ ജീവനക്കാരെയും അവശ്യ സര്‍വീസുകളും സ്വകാര്യ ബസുകളും കടത്തിവിട്ടു. സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടി പോകുന്ന വാഹനങ്ങള്‍ തടഞ്ഞു മടക്കി അയയ്ക്കുന്നുണ്ട്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവരെ താക്കീത് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണു പരിശോധനയും നിയന്ത്രണവും തുടങ്ങിയത്.പാരിപ്പള്ളി കടമ്പാട്ടുകോണത്ത് കല്ലമ്പലം പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിശോധന. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി യാത്രയുടെ ആവശ്യം ചോദിച്ചു മനസ്സിലാക്കിയാണ് ആളുകളെ കടത്തിവിടുന്നത്. ഇന്നലെ പുലര്‍ച്ചെ പരിശോധന തുടങ്ങി.എംസി റോഡില്‍ നിലമേല്‍ വാഴോട്ട് ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്നു പരിശോധന നടത്തുന്നു. ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാകും.
English summary: Corona; Strict scrutiny of district boundaries: Control and warning
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.