കൊറോണ വ്യാപനം : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

Web Desk

ന്യൂഡൽഹി

Posted on June 16, 2020, 10:19 pm

രാജ്യത്തെ രൂക്ഷമായ കൊറോണ വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഓരോ ദിവസവും സ്ഥിതി മോശമാകുന്നതല്ലാതെ മെച്ചപ്പെടുന്ന അവസ്ഥ ഇല്ലെന്ന് ജസ്റ്റിസ് നരിമാൻ അധ്യക്ഷനും ജസ്റ്റിസുമാരായ നവീൻ സിൻഹ, ബി ആർ ഗവായ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പഞ്ചാബി വ്യവസായി ജഗജിത് സിങ് ചഹാലിന്റെ പരോൾ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്.

പരോൾ അനുവദിക്കാതെ തടവുകാരെ ജയിലുകളിൽ തിങ്ങിപാർപ്പിക്കുന്നത് ഏറെ ആശങ്കയുള്ള കാര്യമാണ്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി മാർച്ച് 23 ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. വിചാരണ തടവുകാർക്കും ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്തവർക്കുമാണ് പരോൾ അനുവദിക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

eng­lish sum­ma­ry: coro­na: supreme court  express con­cern

you may also like this video: