Web Desk

തിരുവനന്തപുരം

March 16, 2020, 2:05 pm

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് കോവിഡ് എന്ന് സംശയം; ചികിൽസിച്ച ഡോക്ടർ ഉൾപ്പടെ 50ലേറെ പേർ നിരീക്ഷണത്തിൽ

Janayugom Online

പുനലൂരിൽ അപകടത്തിൽപ്പെട്ട, വിദേശത്തു നിന്ന് അടുത്തിടെ എത്തിയ ആൾക്ക് കൊറോണയെന്ന് സംശയം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാൾക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. വിദേശത്തു നിന്ന് വന്നതിനാൽ വീട്ടിൽ കോറന്റെനിൽ കഴിയാൻ ഇയാളോട് നിർദേശിച്ചിരുന്നു. ഞായറഴ്ച പുനലൂരിൽ വെച്ചാണ് അപകടം സംഭവിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച ഇയാളെ അവിടെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നിരീക്ഷണത്തിലായിരുന്ന വിവരം ആദ്യം അറിയിച്ചില്ല. ഇതോടെ ഇയാളെ പരിചരിച്ച രണ്ട് ആശുപത്രികളിലെയും ഡോക്ടർമാരുൾപ്പടെ 50 ലേറെപ്പേരെ വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലാക്കി. അപകടത്തിൽപെട്ട ആളുടെ സ്രവ പരിശോധനഫലം വൈകിട്ടോടെ ലഭിക്കും.

കോവിഡ് ബാധയുണ്ടെന്നു തിരിച്ചറിഞ്ഞ ഇയാളെ ചികിൽസിച്ച ആശുപത്രി ജീവനക്കാരും വെട്ടിലായി. ഇയാളുമായി ഇടപഴകിയ ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ്, ആശുപത്രിയിലെ മറ്റു ജീവനക്കാർ, ആംബുലൻസ് ഡ്രൈവർ എന്നിവർ നീരീക്ഷണത്തിലാണ്.

ENGLISH SUMMARY: coro­na sus­pect­ed man injured in an accident

YOU MAY ALSO LIKE THIS VIDEO