കൊറോണ ലക്ഷണമെന്ന് സംശയത്തെ തുടർന്ന് യുവാവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിബിയയിൽ നിന്നും വന്ന യുവാവിനെ ചുമയും തൊണ്ടവേദനയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവാവ് ചൈനയിൽ നിന്നുള്ള മറ്റൊരു യുവാവുമായി ചെന്നൈ വിമാനത്താവളത്തിൽ വച്ച് കുറച്ചു സമയം ഒരുമിച്ച് സമ്പർക്കം പുലർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊറോണ സംശയ സാധ്യത ദൂരീകരിക്കുന്നതിനായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ഐസോലേഷൻ വാർഡിൽ യുവാവിനെ പ്രവേശിപ്പിച്ചത്.
യുവാവിന്റെ തൊണ്ട സ്രവ സാമ്പിൾ പരിശോധനയ്ക്ക് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്ന മുറയ്ക്ക് യുവാവിനെ വീട്ടിൽ നിരീക്ഷണത്തിനായി വിട്ടയ്ക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എ വി രാംദാസ് അറിയിച്ചു. കാസർകോട് ജില്ലയിൽ വെള്ളിയാഴ്ച വരെ മൂന്ന് പേരായിരുന്നു വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇന്നലെ ഇത് 14 ആയി ഉയർന്നു.
English Summary; Corona suspicion, young man hospitalized
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.