കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും തിരിച്ചെത്തി സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 1999 പേരെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ 75 പേർ ആശുപത്രികളിലും 1924 പേർ വീടുകളിലുമാണ് ഉള്ളത്. ഇന്നലെ മാത്രം 12 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ആറ്, കൊല്ലം ആറ്, പത്തനംതിട്ട രണ്ട്, ആലപ്പുഴ ഒൻപത്, എറണാകുളം ഒൻപത്, തൃശൂർ 22, പാലക്കാട് നാല്, മലപ്പുറം എട്ട്, കോഴിക്കോട് ഏഴ്, കണ്ണൂർ ഒന്ന്, കാസർകോട് ഒന്ന് എന്നിങ്ങനെയാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം. സംശയം തോന്നിയതിനെ തുടർന്ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ 104 സാമ്പിളുകളും പുനഃപരിശോധനക്കായി രണ്ട് സാമ്പിളുകളും അയച്ചിട്ടുണ്ട്.
ഇതിൽ 36 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല. സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.