മകളുടെയും മരുമകന്റെയും മൃതദേഹം പോലും ഒരു നോക്ക് കാണാന്‍ കഴിയാതെ പ്രവാസിയായ ഒരു പിതാവ്. എംസി റോഡ് പെരുമ്പാപാവൂര് പുല്ലുവഴിയില്‍ തടിലോറിയില്‍ കാര്‍ ഇടിച്ച് മരിച്ച സുമയ്യയുടെ പിതാവിനാണ് ഈ ഗതികേട്. മലപ്പുറം കോഡൂര്‍ വലിയാട് സ്വദേശികളായ വക്കിയതുകൂടി വീട്ടില്‍ സലാഹുദീന്‍ മകന് ഹനീഫ് മൗലവി നജ്മി (28), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരന് ഷാജഹാന് (21) എന്നിവരാണു ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. അപകടത്തിൽ മരിച്ച സുമയ്യ ഏഴു മാസം ഗര്‍ഭിണിയായിരുന്നു. സുമയ്യയുടെ പിതാവ് ഇസ്മയില്‍ രണ്ടു വര്‍ഷമായി ഗള്‍ഫിലാണ്.
വിദേശത്ത് ജോലിയില്‍ പ്രവേശിച്ച ഉടനെയായതിനാല് ഇസ്മായിലിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാകട്ടെ കൊറോണ വൈറസ് മൂലം നാട്ടിലേക്ക് വരാന്‍ സാധിക്കാത്തതിനാല്‍ സംസ്കാര ചടങ്ങുകളിലും ഇദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ല. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് അപകടം.ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികള്‍ കാഞ്ഞിരപ്പള്ളി പുഞ്ചവയലിലെ വീട്ടിലേക്കു പോവുകയായിരുന്നു. നിലമ്പൂരില്‍ നിന്നും മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന മാരുതി 800 കാറും പത്തനംതിട്ടയില്‍ നിന്നും തടി കയറ്റി പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം .
കാര്‍ ഓടിച്ചിരുന്ന ഹനീഫ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു. കലവറ ഹോട്ടലിന് മുന്നില്‍ വച്ച് ദിശ തെറ്റി വന്ന കാര്‍ ലോറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. പുല്ലുവഴിയില്‍ നിന്ന് നേര്‍ റോഡാണിത്. കാറിന്റെ മുന്‍ സീറ്റിലിരുന്ന ഹനീഫയും, സുമയ്യയും അപകടം നടന്നയുടൻ മരിച്ചു. പിന്‍സീറ്റിലിരുന്ന ഷാജഹാനെ പുറത്തെടുത്ത് ഹൈവേ പൊലീസിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹനീഫയേയും ‚സുമയ്യയയേയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗര്‍ഭിണിയായ മകളും മരുമകനും സഹോദരനും വരുന്നതറിഞ്ഞ് സുമയ്യയുടെ മാതാവ് സക്കീനയും കുടുംബാംഗങ്ങളും വിരുന്നൊരുക്കി കാത്തിരിക്കുകയായിരുന്നു. പുലര്‍ച്ചെ പെരുമ്പാവൂരില്‍ നിന്നു പൊലീസ് ഫോണില്‍ വിളിച്ചപ്പോഴാണു വീട്ടുകാര്‍ അപകടവിവരം അറിഞ്ഞത്.
English Summary: Corona threat-father cant attent doughter’s funeral
You may alsolike this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.