കൊവിഡ് 19- സംസ്ഥാനത്തെ തിയേറ്ററുകൾ നാളെ മുതൽ അടച്ചിടും

Web Desk
Posted on March 10, 2020, 5:35 pm

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ നാളെമുതല്‍ അടച്ചിടും. ഈ മാസം 31 വരെ അടച്ചിടാനാണ് തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത് . രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകള്‍ യോഗം ചേര്‍ന്നത്.

ഇതോടെ ഈ മാസം റിലീസ് ചെയ്യാനിരുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ — അറബിക്കടലിന്റെ സിംഹം’, ഉണ്ണി.ആറിന്റെ തിരക്കഥയില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന ‘വാങ്ക്’ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കേണ്ട സാഹചര്യമാണ് നിലവിൽ. മാർച്ച് 12 ന് പുറത്തിറങ്ങേണ്ടിയിരുന്ന ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ റിലീസ് നേരത്തെ നീട്ടിവെച്ചിരുന്നു.

Eng­lish Sum­ma­ry: coro­na threat the­aters will close from tomorrow

You may also like this video