ഭക്ഷണസാധനങ്ങൾക്ക് മേൽ ചുമച്ചു തുപ്പിയതിനെ തുടർന്ന് നശിപ്പിക്കേണ്ടി വന്നത് 25 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് സംഭവം. കടയിലെത്തിയ യുവതി മനഃപൂർവം ഭക്ഷണ സാധനങ്ങൾക്ക് മേൽ ചുമച്ചു തുപ്പുകയായിരുന്നു. ഗ്രേറ്റി സൂപ്പർമാർക്കറ്റിൽ ഉച്ചയ്ക്ക് ആയിരുന്നു സംഭവം നടന്നത്. അവിടെയുള്ള ബേക്കറി, പലചരക്ക്, പച്ചക്കറി, മാംസ ഉത്പന്നങ്ങളിലേക്കെല്ലാം യുവതി ഉറക്കെ ചുമയ്ക്കുകയായിരുന്നു. സൂപ്പർമാർക്കറ്റിന്റെ ഉടമ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്.
യുവതിയുടെ പ്രവർത്തി കണ്ട് ജീവനക്കാർ ഉടൻ തന്നെ യുവതിയെ കടയ്ക്കു പുറത്താക്കി പൊലീസിനെ വിവരം അറിയിച്ചു. ഇവർക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കൃത്യമായ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു. താൻ തമാശ കാണിച്ചതാണെന്നാണ് യുവതിയുടെ ന്യായീകരണം. സ്ത്രീക്ക് കോവിഡ് ബാധയില്ല എന്ന സ്ഥിരീകരണമില്ലാത്തതിനാൽ ജനങ്ങളുടെ ജീവൻ വെച്ചു കളിക്കാനാവില്ലെന്നും അതിനാൽ കടയ്ക്കുള്ളിൽ സ്ത്രീ സമ്പർക്കം പുലർത്തിയ സാധനങ്ങളെല്ലാം ഉപേക്ഷിക്കുകയാണെന്നും സൂപ്പർമാർക്കറ്റിന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
CHARGED — Margaret Cirko of Hanover Twp is facing several charges, including 4 felonies, after allegedly coughing and spitting on produce throughout Gerrity’s causing the grocery store to throw out $35k+ of inventory. She was arraigned inside a police vehicle by DJ Halesey @WNEP pic.twitter.com/o7dwdrU4Am
— Chelsea Strub (@chelseastrub) March 26, 2020
English Summary: corona threat-woman forcefully coughed inside a supermarket
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.